2013 ഏപ്രിൽ 26, വെള്ളിയാഴ്ച
എസ്.എസ്.എല്‍.സി: ജില്ലയ്ക്കു 91.43 ശതമാനം വിജയം; എ പ്ലസുകാര്‍ 1286..
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ലയ്ക്കു 91.43 ശതമാനം വിജയം.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസുകാര്‍ 1286. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയതും ജില്ലയിലാണ്. എന്നിട്ടും വിജയശതമാനം തൊണ്ണൂറു കടന്നു. 76414 കുട്ടികളാണു മലപ്പുറത്തു പരീക്ഷയെഴുതിയത്. ഇതില്‍ 69862 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 92.11 ശതമാനമായിരുന്നു വിജയം. 2001 ല്‍ 33.34 ശതമാനം മാത്രമായിരുന്നു ജില്ലയിലെഎസ്.എസ്്.എല്‍.സി. വിജയം. ഇതില്‍ നിന്നു മാറിയാണ് ഇപ്പോള്‍ 91.43 ശതമാനം വരെയെത്തിയിരിക്കുന്നത്. 2011 ല്‍ 88.52 ഉം 2010 ല്‍ 86.91 ശതമാനവുമായിരുന്നു വിജയം. പരീക്ഷക്കിരുന്ന 523 കുട്ടികളും ഉപരിപഠന യോഗ്യത നേടിയതോടെ മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ്. ചരിത്രമെഴുതുകയും ചെയ്തു. 45 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ നിന്ന് എ പ്ലസ് ലഭിച്ചു. 2009 ലും സ്കുള് നൂറു ശതമാനം നേട്ടം കൈവരിച്ചിരുന്നു. കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി കൂടുതല്‍ പേരെ ജയിപ്പിക്കാനും ജില്ലയിലെ സ്കൂളുളകള്ക്കായി. പി.പി.ടി.എം. എച്ച്.എസ്. എസ്. കൊട്ടൂക്കരയില്‍ പരീക്ഷ എഴുതിയ 1188 പേരില്‍ 1175 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 13 പേര്‍ക്കു മാത്രമാണ് ഇവിടെ ഉപരി പഠനത്തിന് യോഗ്യത നേടാന്‍ കഴിയാതെ പോയത്. പി.പി.ടി.എം. വൈ.എച്ച്.എസ്.എസ്. ചേറുരില് 1093 പേര് പരീക്ഷയെഴുതി. 1064 പേര് വിജയിച്ചു.
പി.കെ.എം.എം.എച്ച്.എസ്.എസ്. എടരിക്കോടില്‍ പരീക്ഷയെഴുതിയ 1538 ല്‍ 1518 പേരും ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞ തവണ നൂറു ശതമാനം വിജയം നേടിയ എടക്കര ഗവ. സ്കൂളില്‍ രണ്ടു പേര് യോഗ്യത നേടാതായതോടെ ഇത്തവണ നൂറു ശതമാനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആണ് കൂടുതല്‍ നൂറു ശതമാനം വിജയം നേടിയത്. എന്നാല്‍ ഇത്തരം സ്കൂളുകളില്‍ കൂടിയ സ്ഥലത്തും നൂറിനു താഴെ പേര് മാത്രമേ പരീക്ഷയെഴുതിയിരുന്നുള്ളൂ.
എ പ്ലസില്‍ മുന്നില്‍ പെണ്‍കുട്ടികള്‍
മലപ്പുറം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 1286. ഇതില്‍ മുന്നില്‍ പെണ്‍കുട്ടികള്‍. 831 പെണ്‍കുട്ടികളാണ് എ പ്ലസ് നേടിയത്. 455 ആണ്‍കുട്ടികളും. തിരുര്‍ വിദ്യാഭ്യാസ ജില്ലയിലാണു കൂടുതല്‍ എ പ്ലസ്. 582. മലപ്പുറത്ത് 523 ഉം വണ്ടൂരില്‍ 181 പേരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. സംസ്ഥാനത്ത് എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ലകളില്‍ ഒന്നാം സ്ഥാനം തിരൂരിനും നാലാം സ്ഥാനം മലപ്പുറത്തിനുമാണ്.
വിജയത്തിന്റെ മാറ്റുകൂട്ടി മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ്
മലപ്പുറം: ഈ വര്‍ഷം 523 കുട്ടികളെ എസ്.എസ്.എല്‍.സി പരീക്ഷക്കിരുത്തി നൂറു ശതമാനം വിജയം കൈവരിച്ച് മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഇതില്‍ 45 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിനിതു അഭിമാനത്തിന്റെ മുഹൂര്‍ത്തമായി. ഇതിനു മുമ്പു 2009 ലും സ്കൂള്‍ നൂറുശതമാനം നേട്ടം കൈവരിച്ചിരുന്നു. പ്രത്യേക കോച്ചിംഗ്ക്ലാസുകളും രക്ഷിതാക്കളുടേയും അധ്യാപകരുടേയും മാനേജ്മെന്റിന്റേയും നിസ്വാര്‍ഥ പരിശ്രമവുമാണു ഈ വിജയത്തിനു പിന്നിലെന്നു പ്രധാനധ്യാപകന് ബെര്‍ണാഡ് മരിയ സാക്ഷ്യപ്പെടുത്തുന്നു. 2000 മുതല്‍ ഈ അധ്യായനവര്‍ഷം വരെ ഇംഗ്ലീഷ് മീഡിയം വിഭാഗം നൂറു ശതമാനം വിജയം നിലനിര്‍ത്തി വരികയാണ്.
നൂറു ശതമാനം വിജയ നേടിയ സ്കൂളുകള്‍
വിദ്യാഭ്യാസ ജില്ല, സ്കൂള്‍, പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ എന്നിവ ക്രമത്തില്‍.
മലപ്പുറം വിദ്യാഭ്യാസ ജില്ല:
ജി.വി.എച്ച്. എസ്. തടത്തില്‍പറമ്പ (103), എം.എസ്.പി. ഇംഗ്ലീഷ് മീഡിയം സ്കുള് (92), എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കുള് മഞ്ചേരി (103), വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂര്‍ (523), എന്‍.എസ്.എസ്. കരയോഗം എച്ച്.എസ്.എസ്. കോട്ടയ്ക്കല്‍ (43), പ്രസന്റേഷന് സ്കൂള്‍ പെരിന്തല്‍മണ്ണ (103), ജെ.എന്‍. ആര്.എച്ച്.എസ്.എസ്. എടവണ്ണ (49), ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കുള് (103), മജ്ലിസ് എച്ച്.എസ്.എസ്. വെങ്ങാട് (126), ഫസ്ഫരി ഓര്‍ഫനേജ് സ്കുള് പടിഞ്ഞാറ്റുമുറി (128), അല്‍ഹുദാ എച്ച്.എസ്.എസ്. കരിയങ്കല്ല് (23), നജ്മല്‍ ഹുദാ കാവതികളം (13), എച്ച്.ഐ.എം.എച്ച്.എസ്. മഞ്ഞപ്പറ്റ (103), ഇസ്സത്തുല്‍ ഇസ്ലാം ഹൈസ്കുള് കുഴിമണ്ണ (50), ജാമിയ ഇസ്ലാമിയ തൃക്കലങ്ങോട് (36), പി.ടി.എം.എച്ച്.എസ്. വെള്ളില (34), പി.കെ.എം.ഐ.സി.എച്ച്.എസ്. പൂക്കോട്ടുര്‍ (25), എം.ഐ.സി. അത്താണിക്കല്‍ (53), ഗൈഡന്‍സ് കട്ടുപ്പാറ (18), അന്വാര് ഇംഗ്ലീഷ് സ്കുള് തിരുര്‍ക്കാട് (34), അല്‍ഹുദാ ഇംഗ്ലീഷ് സ്കുള് പട്ടര്‍കുളം (60), കോട്ടുമല സ്കുള് കാവുങ്ങല്‍ (30), സി.എച്ച്.എം.കെ.എം.എച്ച്.എസ്. വാഴക്കാട് (19), ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട് (55), ഹികമിയ യതീംഖാന സ്കൂള്‍ പാപ്പിനിപ്പാറ (67), ജലാലിയ എച്ച്.എസ്. എടവണ്ണപ്പാറ (11) മര്‍ക്കസുല്‍ ഹിദായ വെള്ളില (28), മഅ്ദിന്‍ ഹൈസ്കൂള്‍ സ്വലാത്ത് നഗര്‍ മേല്‍മുറി (155), ഐ.സി.എസ്. ഇംഗ്ലീഷ് സ്കുള് മഞ്ഞപ്പറ്റ (24), ഉമ്മുല്‍ഖുറാ എച്ച്.എസ്. മോങ്ങം (31), മര്‍ക്കസ് പബ്ലിക് സ്കുള് ഐക്കരപ്പടി (16),
തിരുര്‍ വിദ്യാഭ്യാസ ജില്ല:
മഖ്ദൂമിയ ഇംഗ്ലീഷ് സ്കുള് പൊന്നാനി (മൂന്ന്), സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തേഞ്ഞിപ്പലം (143), പി.ഇ.എസ്. പരപ്പനാട് കോവിലകം എച്ച്.എസ്.എസ്.എസ്. പരപ്പനങ്ങാടി (54), എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തിരുര്‍ (67), കേളപ്പജി മെമ്മോറിയല്‍ എന്‍.എസ്.എസ്. യൂണിയന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആലത്തുര് (17), വിജയമാതാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പൊന്നാനി (80), ഫറൂഖ് ഇ.എം.എച്ച്.എസ്.എസ്. ചങ്കുവെട്ടി (171) അല്‍മനാര്‍ എച്ച്.എസ്.എസ്. രണ്ടത്താണി (69), ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തിരൂര്‍ (169), എം.ടി.ഐ.എച്ച്.എസ്. തലക്കടത്തുര്‍ (34), മറവന്തറ ഇസ്ലാമിക് എജ്യൂക്കേഷന്‍ ട്രസ്റ്റ് എച്ച്.എസ്. കാവഞ്ചേരി (31), പി.എം.എസ്.എം.പി.ടി.എം.എച്ച്.എസ്. വെട്ടിച്ചിറ (23), അല്‍ഫുര്‍ഖാന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ശാന്തിവയല്‍ (40) ഐഡിയല്‍ ഹയര്‍സെക്കന്‍ഡറി സ്കുള് ധര്‍മഗിരി (47), എം.ഐ.എം.എച്ച്.എസ്. മാണുര്‍ (18), നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ചെമ്മാട് (74), മോഡേണ്‍ എച്ച്.എസ്.എസ്. പോട്ടുര് (60), എം.എസ്.എം.എച്ച്.എസ്.എസ്. താനൂര്‍ (100), എ.എച്ച്.എം.എച്ച്.എസ്. വെട്ടം (49), അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വളവന്നുര്‍ (41), ബി.വൈ.കെ. ആര്.എച്ച്.എസ്. കടുങ്ങാത്തുകുണ്ട് (153), ഐ.എസ്.എസ്.എച്ച്.എസ്.എസ്. ഈഴവതിരുത്തി (145), മര്‍ക്കസ് ഹൈസ്കുള് കാരത്തുര് (31) ഖുതുബുസമാന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ചെമ്മാട് (75) മലബാര്‍ ഇംഗ്ലീഷ് സ്കുള് കോട്ടയ്ക്കല്‍ (44), ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശേരി (156) ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കുറ്റിപ്പാല (34), എം.എസ്.എസ്. ആലത്തിയൂര്‍ (86), ഇഖ്റ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ചെറിയ പറപ്പുര് (15), ക്രസന്റ് ഇംഗ്ലീഷ് സ്കുള് മാറഞ്ചേരി (37), നുസ്രത്ത് സ്കുള് രണ്ടത്താണി (59), ഐ.ഇ.സി. സെക്കന്‍ഡറി സ്കുള് കൊടിഞ്ഞി (69), ക്രസന്റ്ഇംഗ്ലീഷ് മീഡിയം സ്കൂള്‍ താനാളൂര്‍ (10), കെ.ആര്.എച്ച്.എസ്. പാണ്ടികശാല (29),
വണ്ടുര്‍ വിദ്യാഭ്യാസ ജില്ല
സുല്ലമുസ്സലാം സ്കുള് അരീക്കോട് (384), ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ (94), ഡി.എന്‍.എച്ച്.എസ്. കരുവാരക്കുണ്ട് (139), യൂണിറ്റി ഹയര്‍സെക്കന്‍ഡറി സ്കുള് വണ്ടുര്‍ (64), അല്‍ഫത്താഹ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പൂന്താവനം (32), അല്‍ അന്വാള് ഹൈസ്കുള് കുനിയില്‍ (58), റഹ്മാനിയ കോളജ് സ്കുള് മമ്പാട് (40), വണ്ടുര്‍ മുസ്ലീം ഓര്‍ഫനേജ് എച്ച്.എസ്. (58), മജ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അരീക്കോട് (23),
ഒരാള്‍ മാത്രം യോഗ്യത നേടാത്തതിനാല്‍ നൂറുമേനി നഷ്ടപ്പെട്ട സ്കൂളുകള്‍
സെന്റ് ജമ്മാസ് സ്കുള് മലപ്പുറം
ഗവ.എച്ച്.എസ്. എസ്. കോട്ടപ്പുറം
ക്രസന്റ് ഹൈസ്കുള് ഒഴുകുര്‍
ഖിദ്മത്തുര് ഇസ്ലാം സ്കുള് എടക്കുളം
ദാറുല്‍ ഹിദായ, ഹിദായത്ത് നഗര്‍ എടപ്പാള്‍
എം.വി.എം. റഡിഡന്‍ഷ്യല്‍ ഹൈസ്കുള് വളയംകുളം
ഗവ. എച്ച്.എസ്. പുതുപ്പറമ്പ
ജെ.എം.എച്ച്.എസ്.എസ്. പരന്നേക്കാട്
മര്‍ക്കസു സഖാഫിയത്തില് ഇസ്ലാമിയ കുണ്ടുര്‍
കെ.എം.എം.എച്ച്.എസ്.എസ്. വൈരങ്കോട്
കാട്ടിലങ്ങാടി യതീംഖാന എച്ച്.എസ്.എസ്. ആതവനാട്
ഐ.ആര്.എച്ച്.എസ്. പൂക്കാട്ടിരി
ടി.ഐ.സി. സെക്കന്‍ഡറി സ്കുള് തിരുര്‍
എം.ഇ.ടി. ഇ.എം.എച്ച്.എസ്.എസ്. ആലത്തിയൂര്‍
ഡി.ടി.ജി. ഓര്‍ഫനേജ് എച്ച്.എസ്. കുണ്ടുര്‍
അല്‍ഫുര്‍ഖാന്‍ പബ്ലിക് സ്കുള് വണ്ടുര്‍
എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്
വുമണ്‍സ് ഇസ്ലാമിയ കോളജ് എച്ച്്.എസ്.എസ്. ഏറിയാട്
ഇസ്ലാഹിയ എച്ച്.എസ്. പന്താലിങ്ങല്,
കണ്ണമംഗലം പഞ്ചായത്ത്: വാര്‍ഷിക പദ്ധതിയില്‍ ഒന്ന്, 18 വാര്‍ഡുകളെ അവഗണിച്ചെന്ന്...
2013-14 വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വിഹിതം വെച്ചപ്പോള്‍ കണ്ണമംഗലം ഗ്രാമപഞ്ചായത്തില്‍ ഒന്ന്, 18 വാര്‍ഡുകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് പരാതി. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഒന്നാംവാര്‍ഡ് ചെങ്ങാനിയില്‍ ഗ്രാമസഭയിലെ തീരുമാനപ്രകാരം മെമ്പര്‍ തെയ്യന്‍ മുഹമ്മദ്കുട്ടി ആവശ്യപ്പെട്ട ചെങ്ങാനി ക്രഷര്‍ റോഡിന് ഫണ്ട് അനുവദിച്ചില്ല. ബോര്‍ഡ് യോഗത്തില്‍ ഈ തീരുമാനത്തിനെതിരെ വാര്‍ഡംഗം ഭിന്നാഭിപ്രായ കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷ പദ്ധതിയിലും ഇതേപ്രകാരം ഒന്നാം വാര്‍ഡില്‍ ഗ്രാമസഭ പാസാക്കിയ റോഡിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ വാര്‍ഡംഗം ഓംബുഡ്സ്മാനില്‍ പരാതി നല്‍കുകയും അനുകൂലവിധി നല്‍കുകയും ചെയ്തിരുന്നു. ഇത്തവണയും പഞ്ചായത്ത് ബോര്‍ഡിന്‍െറ പക്ഷപാതപരമായ നിലപാടിനെതിരെ അംഗം തെയ്യന്‍ മുഹമ്മദ്കുട്ടി ഓംബുഡ്സ്മാനെ സമീപിക്കുമെന്ന് ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്നിലൊന്ന് ഭാഗം ആളുകളും എസ്.സി വിഭാഗത്തില്‍പെടുന്ന 18ാം വാര്‍ഡില്‍ നെല്ലിക്കാപ്പറമ്പ് ഹരിജന്‍ കോളനി റോഡിന് ഫണ്ട് അനുവദിച്ചിട്ടില്ല. എസ്.സി ഫണ്ടിന്‍െറ 45 ശതമാനം പശ്ചാത്തല വികസനത്തിന് നീക്കിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിരിക്കെ ഹരിജന്‍ കോളനി റോഡിന് തുക നീക്കിവെക്കാത്തത് ദുരൂഹമാണ്. വാര്‍ഡംഗങ്ങള്‍ ആവശ്യപ്പെട്ട റോഡിന് പകരം ഭരണകക്ഷിക്ക് താല്പര്യമുള്ള റോഡുകള്‍ക്കാണ് ഫണ്ടനുവദിച്ചതെന്നും പരാതിയുണ്ട്.
അതേസമയം, പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടുന്ന റോഡുകള്‍ക്കാണ് പദ്ധതി വ ിഹിതം വെച്ചതെന്നും അതിനാല്‍ ചില വാര്‍ഡുകളെ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് സെയ്ത് നെടുമ്പള്ളി പറഞ്ഞു. റിവൈന്‍ഡ് ചെയ്ത ഫണ്ട് വിഹിതം ലഭിക്കുന്ന മുറക്ക് അംഗങ്ങള്‍ ആവശ്യപ്പെട്ട റോഡുകള്‍ക്ക് ഫണ്ടനുവദിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)